തിരുവനന്തപുരം: വനിതാ കമ്മിഷനും കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി ലൂർദ്മാതാ കോളജിൽ സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കും. ലോമ ഹാളിൽ ഇന്ന് ഉച്ചക്ക് ഒന്നിന് വനിതാ കമ്മിഷൻ ചെയർപേഴ്സണ് പി. സതീദേവി ഉദ്ഘാടനം ചെയ്യും.
ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ബിജോയി അറയ്ക്കൽ അധ്യക്ഷത വഹിക്കും. ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. ബഷീബ വിൽസണ്, ലൂർദ് മാതാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ലൂർദ് മാതാ എച്ച്എംസിടി പ്രിൻസിപ്പൽ പ്രഫ. രഞ്ജിത്തിനെ ഉപഹാരം നൽകി ആദരിക്കും. വനിതാ കമ്മിഷൻ മുൻ ലോ ഓഫീസർ പി. ഗിരിജ വിഷയം അവതരിപ്പിക്കും.