തിരുവനന്തപുരം : റിപ്പോർട്ട് നൽകുന്നതിൽ ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം പരാതികൾ യഥാസമയം പരിഹരിക്കുന്നതിന് തടസം നിൽക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക്.നിരവധി നോട്ടീസുകൾ അയച്ചിട്ടും റിപ്പോർട്ട് സമർപ്പിക്കാത്ത സഹകരണ ബാങ്ക് സെക്രട്ടറി റിപ്പോർട്ടുമായി ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നിർദേശിച്ചു.
കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് മണ്ണന്തല സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. തന്റെ അഞ്ച് ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം ഓപ്പൺഹാർട്ട് സർജറിക്കായി മടക്കി നൽകുന്നില്ലെന്ന് ആരോപിച്ച് നെട്ടയം സ്വദേശി കെ. രാജേന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്ഥിരം നിക്ഷേപം പരാതിക്കാരൻ തന്റെ സഹോദരിക്ക് ചിട്ടി പിടിക്കാൻ ഈടായി നൽകിയിരുന്നു. സഹോദരി ചിട്ടി തുകയിൽ മുടക്കം വരുത്തിയതോടെയാണ് സ്ഥിര നിക്ഷേപം മടക്കി നൽകാത്തത്. ഹൃദ്രോഗ ശസ്ത്രക്രിയക്കാണെന്ന് അറിയിച്ചിട്ടും തുക നൽകിയില്ലെന്നാണ് പരാതി.