+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 1,209 പേര്‍ക്ക് കോവിഡ്; ഏഴ് മരണം

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 282,981 ആയി . അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.59 ശതമാനമായ
കുവൈറ്റിൽ 1,209 പേര്‍ക്ക് കോവിഡ്; ഏഴ് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 282,981 ആയി . അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.59 ശതമാനമായി കുറഞ്ഞു . വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴ് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,628 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.32 ശതമാനമാണ് .1,387 പേരാണ് വെള്ളിയാഴ്ച കോവിഡ് മുക്തരായത്‌. 266,917 പേർ ഇതുവരെയായി രോഗമുക്തി നേടി. 14,436 ആക്ടിവ് കേസുകളും 206 ഗുരുതര കേസുകളും റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ