പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് പുതിയ മന്ദിരം നിർമിക്കുന്നു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരജൻ ശിലാസ്ഥാപനം നിർവഹിച്ചു.
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സ്നേഹാശ്രമത്തിന് സംഭാവന ചെയ്ത സ്ഥലത്ത്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തോടനുബന്ധിച്ചാണ് പുതിയ മന്ദിരം നിർമിക്കുന്നത്.
പ്രാർഥനാ ഹാൾ, അടുക്കള, സ്റ്റോർ മുറി, ഡൈനിംഗ് ഹാൾ, ടോയ് ലെറ്റുകൾ എന്നിവയാണ് ഇപ്പോൾ നിർമിക്കുന്നത്. സ്നേഹാശ്രമത്തി
ന്റെ ചുറ്റുമതി ലും ഗേറ്റും സൗജന്യമായി സമർപ്പിച്ച പുതുശേരി രാധാകൃഷ്ണനെ ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പൊന്നാട ചാർത്തി ആദരിച്ചു.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തംഗം റീന മംഗലത്ത്, ഗാന്ധിഭവൻ സിഇഒ വിൻസെന്റ്, സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള , കെ.എം.രാജേന്ദ്രകുമാർ, ജി.രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.