കൊല്ലം: കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെയും, കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുടങ്ങുന്ന ‘കെഎസ്ആര്‍ടിസി ഗ്രാമവണ്ടി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കോര്പ്പറേഷന് ഓഫീസ് അങ്കണത്തില്‍ മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, എംഎല്‍എമാരായ എം. നൗഷാദ്, എം.മുകേഷ്, സുജിത് വിജയന്‍പിള്ള, പി.എസ്. സുപാല്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എം താജുദ്ദീന് സാഹിബ്, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.