ആയൂർ: കൊല്ലം - ആയൂർ ഫൊറോനാ സൺഡേസ്കൂൾ ബൈബിൾ കലോത്സവം നാളെ മീൻകുളം ലൂർദ് മാതാ പള്ളിയിൽ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ, ഒന്പതിന് ഉദ്ഘാടനം. 17 സൺഡേസ്കൂളുകളിൽ നിന്നായി 333 കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.
ലളിതഗാനം, പ്രസംഗം, പദ്യോച്ചാരണം, ബൈബിൾ പാരായണം, ബൈബിൾ കഥപറച്ചിൽ, ബൈബിൾ ക്വിസ്, വചനരംഗാവതരണം, മാർഗം കളി, ഗാനമേള എന്നിവയാണ് മത്സര ഇനങ്ങൾ. ഒരേ സമയം അഞ്ച് വേദികളിലായാണ് മത്സരം നടത്തപ്പെടുന്നത്. വൈദികർ, സമർപ്പിതർ, മതാധ്യാപകർ എന്നിവർ ഉൾപ്പെടുന്ന കലോത്സവ കമ്മിറ്റി നേതൃത്വം നൽകും.