ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ വിശുദ്ധ അന്ത്രയോസ് അപ്പോസ്തലന്റെ പാദുകാവൽ തിരുനാളിന് കൊടിയേറി.
തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. മിൽട്ടൺ ജി.നിർവഹിച്ചു. തിരുനാൾ സമാരംഭ സമൂഹബലിയ്ക്ക് ഫാ.ബേണി വർഗീസ്, ഫാ.എബിൻ പാപ്പച്ചൻ, ഫാ. പ്രേം ഹെൻട്രി, ഫാ. മിൽട്ടൺ എന്നിവർ നേതൃത്വം നൽകി.
തിരുനാൾ ഡിസംബർ നാലിന് സമാപിക്കും. 30ന് വൈകുന്നേരം 4. 30ന് ഇടവക ദിനാഘോഷം പാരിഷ് ഹാളിൽ നടക്കും. സമ്മാനദാനം, ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടക്കും.
ഡിസംബർ നാലിന് രാവിലെ 5.30ന് ദിവ്യബലി, ഒന്പതിന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ബലിയ്ക്ക് മുൻ രൂപത അധ്യക്ഷൻ ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും.
ഫാ. അലക്സ് വചനപ്രഘോഷണം നിർവഹിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന കൃതജ്ഞത ബലിക്ക് ഫാ. ജോസഫ് ജോൺ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്കോടുകൂടി തിരുനാൾ സമാപിക്കും.
തിരുനാളിനോടനുബന്ധിച്ച് ദിവസവും രാവിലെ ആറിന് ദിവ്യബലി,വൈകുന്നേരം 4. 30ന് ജപമാല,ലിറ്റിനി ,ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം എന്നിവയും ഉണ്ടാകും.