കൊല്ലം: പങ്കെടുത്ത ടീമുകളെല്ലാം വാശിയോടെ ആഞ്ഞ് പിടിച്ചപ്പോൾ വടംവലി മത്സരം ആവേശമായി. ഒടുവിൽ വാശിയേറിയ ഫൈനലിൽ എഴുത്തിന്റെ കരുത്ത് അതുപോലെ കൈകളിൽ ആവാഹിച്ച് പ്രസ് ക്ലബ് ടീം ജേതാക്കളായി. കാര്യമായ പരിശീലനം ഒന്നുമില്ലാതെയാണ് മാധ്യമ രംഗത്തെ ചുണക്കുട്ടന്മാർ കിടുക്കാച്ചി പ്രകടനം കാഴ്ചവച്ചത്.
ആഞ്ഞുപിടിച്ച് ബലാബലം പരീക്ഷിക്കാൻ വടം മുറുക്കി എം.നൗഷാദ് എംഎൽഎയുടെ ടീമും, തുല്യ ശക്തികളായി പ്രസ് ക്ലബ്, എംപി, സ്പോർട്സ് കൗൺസിൽ, കളക്ടറേറ്റ് ടീമുകളുമാണ് അങ്കത്തിനിറങ്ങിയത്. കാണികളുടെ മനസ് നിറച്ച ആവേശ പോരാട്ടമായിരുന്നു ജലോത്സവത്തിന്റെ വരവറിയിച്ച് ആശ്രാമം മൈതാനത്ത് നടന്നത്. ഫൈനൽ മത്സരത്തിൽ പ്രസ് ക്ലബും സ്പോർട്സ് കൗൺസിലും ഏറ്റുമുട്ടിയപ്പോൾ കാണികൾ ആവേശ കൊടുമുടിയിലായി. ലവലേശം വിട്ടുവീഴ്ചയില്ലാതെ വാശിയോടെ ഇരു ടീമുകളും പിടി മുറുക്കിയപ്പോൾ കാഴ്ചക്കാരുടെ ആർപ്പുവിളികൾക്ക് ഊർജമിരട്ടിപ്പിച്ച് പ്രസ് ക്ലബ് ടീം വിജയികളായി.
സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമായി ഡിടിപിസി അങ്കണത്തിൽ നടന്ന കവിയരങ്ങിന്റെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.
കാഥികൻ പ്രഫ.വി.ഹർഷകുമാറിന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' കഥാപ്രസംഗവും നടന്നു.
ജലോത്സവത്തിന് മുന്നോടിയായി ഇന്ന് നഗരവീഥികളെ വർണാഭമാക്കി കെഎസ്ആർടിസിയിൽ നിന്ന് ആരംഭിച്ച് ചാമക്കട,മെയിൻ റോഡ്,ചിന്നക്കട ആശ്രാമം വഴി ഡിറ്റിപിസി അങ്കണത്തിൽ അവസാനിക്കുന്ന ഘോഷയാത്ര നടക്കും. വിവിധ ക്ലബുകൾ, കായികതാരങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ അണിനിരക്കും. ശ്രീനാരായണ വനിതാ കോളേജ് വിദ്യാർഥിനികൾ നേതൃത്വം നൽകുന്ന ഫ്ലാഷ് മോബും നടക്കും.