മക്കിയാട്: പുതുശേരിവളവ് സെന്റ് തോമസ് പള്ളിക്ക് സമീപം വഴിപോക്കനെ ഇടിച്ചതിനു പിന്നാലെ നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്കിലെ യാത്രക്കാരൻ മരിച്ചു വാളേരി കണ്ണീറ്റുകണ്ടത്തിൽ എസ്തപ്പാൻ-മേരി ദന്പതികളുടെ മകൻ ആന്റോയാണ്(29) കോഴിക്കോട് സ്വകാര്യ ആശുപത്രയിൽ മരിച്ചത്. പരിക്കേറ്റ കാൽനടയാത്രികൻ പുതുശേരി സ്വദേശി അനീഷ് ഫിലിപ്പ് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം.
ഇരുവരെയും വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില വഷളായതിനാൽ വേറെ ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. ടിന്റോ മോൾ, ഷാന്റി മോൾ എന്നിവർ ആന്റോയുടെ സഹോദരങ്ങളാണ്.
ഇരുവരെയും വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില വഷളായതിനാൽ വേറെ ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. ടിന്റോ മോൾ, ഷാന്റി മോൾ എന്നിവർ ആന്റോയുടെ സഹോദരങ്ങളാണ്.