കൽപ്പറ്റ: ഐഎൻടിയുസി ജില്ലാ ക്യാന്പ് 26, 27 തീയതികളിൽ അന്പലവയൽ ഗ്ലോറീസ് ഓഡിറ്റോറിയത്തിൽ(ആര്യാടൻ മുഹമ്മദ് നഗർ) ചേരും. 26നു വൈകുന്നേരം നാലിനു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിക്കും. ഐഎൻടിയുസി ജില്ലാ ചാരിറ്റി ട്രസ്റ്റ് പ്രവർത്തനോദ്ഘാടനം കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല നിർവഹിക്കും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സർക്കാരിന്റെ ’ശ്രേഷ്ഠ’ അവാർഡ് ലഭിച്ച തൊഴിലാളികളെ എഐസിസി സെക്രട്ടറി വിശ്വനാഥൻ ആദരിക്കും.
27നു രാവിലെ ഒന്പതിനു ’തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും തൊഴിൽ നിയമങ്ങളും’ എന്ന വിഷയത്തിൽ ക്ലാസ് നടത്തും. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് വിഷയം അവതരിപ്പിക്കും. 11.30ന് ’ഇന്ത്യയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസും’ എന്ന വിഷയത്തിൽ നടത്തുന്ന ക്ലാസിനു ഐഎൻടിയുസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞു മൂന്നിനു സംഘടന പ്രവർത്തന രൂപരേഖ പ്രഖ്യാപനത്തോടെ ക്യാന്പ് സമാപിക്കും. വിവിധ മേഖലകളിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ക്യാന്പ് ചർച്ച ചെയ്യും. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള സമരങ്ങൾക്കു രൂപം നൽകും.