+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാർ മേയ് 8 ന്

കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിനുവേണ്ടി സാരഥി കുവൈറ്റ് "ആരോഗ്യ വെബിനാർ' സംഘടിപ്പിക്കുന്നു. മേയ് 8 നു (ശനി) വൈകുന്നേ
സാരഥി കുവൈറ്റ്  കോവിഡ് ആരോഗ്യ വെബിനാർ മേയ് 8 ന്
കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിനുവേണ്ടി സാരഥി കുവൈറ്റ് "ആരോഗ്യ വെബിനാർ' സംഘടിപ്പിക്കുന്നു.

മേയ് 8 നു (ശനി) വൈകുന്നേരം 6 .30ന് നടക്കുന്ന പരിപാടിയിൽ കുവൈറ്റിലെ പ്രശസ്‌തനായ ഡോക്ടർ പ്രഫ.നാസ്സർ ബെഹ്‌ബഹാനി (Consultant Pulmonologist, Professor of Medicine, Kuwait University, Chairman of Kuwait Thoraces Society) കുവൈറ്റിലെ നിലവിലെ കോവിഡ് പ്രതിരോധവും വാക്സിനേഷനുമായി ബന്ധപ്പെട്ടു സംസാരിക്കും.

തുടർന്ന് സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ- കേരള സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ ഡാനിഷ് സലീം (National Innovation Head-SEMI, HOD & Academic Director Emergency, PRS Hospital,Trivandrum, Kerala) ജനിതക പരിവര്‍ത്തനം നടന്ന പുതിയ കോവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംവദിക്കും.

- മുന്‍കരുതല്‍ / Precaution
- പുതിയ കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങൾ / Symptoms
-സൈക്കോളജിക്കൽ സപ്പോർട്ട് / psychological Support
- ഭക്ഷണം / Food
- മരുന്ന് / Medicine
- കോവിഡിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Post Covid Care

കോവിഡുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Whatsapp മുഖേന മുൻകൂറായി അയച്ചു തരാവുന്നതാണ്.

സംശയങ്ങൾ അയക്കേണ്ട നമ്പർ : http://Wa.me/+96565161135, http://Wa.me/+96567096623

റിപ്പോർട്ട്: സലിം കോട്ടയിൽ