+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ ക്ലാസ് സം​ഘ​ടി​പ്പി​ച്ചു

കൊല്ലം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും, മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​രന്മാ​രു​ടെ​യും ക്ഷേ​മ​വും സം​ര​ക്ഷ​ണ
ബോ​ധ​വ​ത്ക​ര​ണ ക്ലാസ് സം​ഘ​ടി​പ്പി​ച്ചു
കൊല്ലം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും, മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​രന്മാ​രു​ടെ​യും ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും, എ​ല്‍​ഡ​ര്‍ ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ബ്ലോ​ക്ക്ത​ല ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​യ​ശോ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി.

വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും, നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, എ​ല്‍​ഡ​ര്‍ ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ള്‍.

മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ബാ​ധ്യ​ത​യ​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും തി​രി​ച്ച​റി​യ​ണം.

ഇ​ത്ത​രം പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യും സ​ബ് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ സിഡി​എ​സ് അം​ഗ​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യാ​ണ് ആ​ദ്യ​ഘ​ട്ട ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​എ​ല്‍​ഡി​എം മീ​ഡി​യേ​റ്റ​ര്‍-​ലീ​ഗ​ല്‍ ഫാ​ക്ക​ല്‍​റ്റി അ​ഡ്വ. കെ.​കെ ജ​യ​ച​ന്ദ്ര​ദാ​സ്, നാ​ഷ​ണ​ല്‍ ഹെ​ല്‍​പ് ലൈ​ന്‍ ഫോ​ര്‍ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ എ​ഫ്ആ​ര്‍​ഒ അ​ഡ്വ. എ​ന്‍.​ജി. പ​ഞ്ച​മി തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സ് ന​യി​ച്ചു.

ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ജോ​സ് ഫ്രാ​ന്‍​സി​സ്, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച് .ഹു​സൈ​ന്‍, മു​ഖ​ത്ത​ല ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​സ​ജീ​വ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​ഷ അ​നി​ല്‍, സൂ​പ്ര​ണ്ട് ആ​ര്‍. ബാ​ബു​രാ​ജ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.