വേളം: വാഹനമിടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. വേളം പെരുവയലിലെ എടവലത്ത് സത്യൻ (48) ആണ് മരണപ്പെട്ടത്. ഒക്ടോബർ 25 ന് രാവിലെ പെരുവയൽ നെല്ലിയുള്ള കണ്ടിതാഴ വെച്ച് ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ശോഭ. മക്കൾ: സഗിൽ, ജിൻസി. മരുമകൻ: അഖിൽ നമ്പാട്ടിൽ (പള്ളിയത്ത്). സഞ്ചയനം: ഞായറാഴ്ച.