മഞ്ചേശ്വരം: അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലെ എന്മകജെ, പുത്തിഗെ, മംഗല്പാടി പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി അതാതു പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരും സേവനതൽപരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 18വയസ് പൂര്‍ത്തിയായിരിക്കണം. കൂടാതെ 46വയസ് കവിയരുത്. അപേക്ഷ ഡിസംബര്‍ 12നു വൈകുന്നേരം അഞ്ചു വരെ മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് ഓഫീസ്, എന്മകജെ, പുത്തിഗെ, മംഗല്പാടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സീതാംഗോളിയിലെ മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04998 245365.
കാറഡുക്ക: അഡീഷണല്‍ ഐസിഡിഎസ് പരിധിയിലെ മുളിയാര്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ട്. വിശദവിവരങ്ങള്‍ക്കും ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 260922.