റ്റാന്പാ, ഫ്ളോറിഡ: 2022-24ൽ ഫ്ളോറിഡ ഡിസ്നി വേൾഡിൽ നടത്താനുദേശിക്കുന്ന ഫോമയുടെ ദേശീയ കണ്‍വൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സ്ഥാനാർഥി ജയിംസ് ഇല്ലിക്കൽ അറിയിച്ചു.
സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഡിസ്നി വേൾഡിൽ പ്രവാസി മലയാളികളുടെ ഒരു സംഗമം എന്നുള്ള ചിരകാല സ്വപ്നം യാഥാർഥ്യമാകുകയാണ്.
പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാവുന്ന ഒരു കണ്വൻഷൻ പാക്കേജിനാണ് ഫോമ പ്രവർത്തകർ ഇവിടെ രൂപംകൊടുത്തിരിക്കുന്നത്. ഡിസ്നി വേൾഡ് ടൂർ പാക്കേജ്, വൈവിധ്യമാർന്ന കലാ-കായിക മാമാങ്കങ്ങൾ, മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന വള്ളംകളി മത്സരങ്ങൾ തുടങ്ങിയവ പദ്ധതികളിൽ ചിലതുമാത്രമാണ്.
ലോകം പ്രതിസന്ധിയിൽ നിൽക്കുന്പോൾ ആശംസകൾക്ക് പ്രസക്തിയില്ല. എത്രയും വേഗം ഈ മഹാമാരിയെ നാം അതിജീവിക്കും. ആ പ്രത്യാശയോടുകൂടി നമുക്ക് മുന്നോട്ടുപോകാം. അതോടൊപ്പം 2022- 24 കാലഘട്ടത്തിലേക്ക് ഫോമയെ നയിക്കുവാൻ നിങ്ങളുടെ ഏവരുടേയും സഹകരണം അഭ്യർഥിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം