കണ്ണൂർ: വിദ്യാർഥികളുടെ ഡാറ്റാ ചോർന്ന വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഉത്തരവാദിത്വം വൈസ് ചാൻസലർ ഏറ്റെടുക്കണമെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐടി വിഭാഗത്തിൽ വിഷയവിദഗ്ധരായ അധ്യാപകരെ മാറ്റിനിർത്തി ഫിസിക്സ് അധ്യാപകൻ ഐടി ഡയറക്ടറായി മാറുവാനുള്ള സാഹചര്യം സൃഷ്ടിച്ച വൈസ് ചാൻസലറുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ട്. അപകടകരമായ ദിശയിലേക്ക് സർവകലാശാലയെ നയിക്കുന്ന വൈസ് ചാൻസലർ പൊതുസമൂഹത്തോടും അധ്യാപകരോടും വിദ്യാർഥികളോടും ഡാറ്റാ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മറുപടി പറയണമെന്നും കെപിസിടിഎ ആവശ്യപ്പെട്ടു. ഡോ. ഷിനോ പി.ജോസ് അധ്യക്ഷത വഹിച്ചു.
ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഇ.എസ്.ലത , ഡോ പി. പ്രജിത , ഡോ.വി.പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഇ.എസ്.ലത , ഡോ പി. പ്രജിത , ഡോ.വി.പ്രകാശ് എന്നിവർ പ്രസംഗിച്ചു.