തെങ്ങിൻ പൂങ്കുല കൊണ്ടുള്ള തണ്ടിൽ കുരുത്തോലയും പച്ചോലയും കൊണ്ടുള്ള പൂവുകൾ..ഇതിൽ പൂങ്കുലയാൽ ഒരുക്കിയ പൂമൊട്ട്. കൃഷിദർശൻ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കും മറ്റ് അതിഥികൾക്കും നൽകിയ ബൊക്കെയാണ് വേറിട്ടതും പ്രകൃതിസൗഹൃദവുമായത്.
തെങ്ങിനും അതിന്റെ മൂല്യവർധിത ഉത്പന്നങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാണ് കൃഷി ദർശൻ പരിപാടി. തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചാണ് ബൊക്കെ ഒരുക്കിയതെന്ന് നിർമാണത്തിന് നേതൃത്വം നൽകിയ എളയാവൂർ കൃഷി ഓഫീസർ കെ.ടി. രമ പറഞ്ഞു. ഇത്തരം ബൊക്കെകൾ വിപണിയിലെത്തിക്കുന്നത് കർഷകർക്ക് വരുമാനമാർഗമാകുമെന്നും പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കാനാകുമെന്നും അവർ പറഞ്ഞു. ഈ പുത്തൻ ആശയം ചടങ്ങിൽ പങ്കെടുത്തവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.