കുവൈറ്റ് സിറ്റി: അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി വെബിനാർ സംഘടിപ്പിച്ചു. മേയ് നാലിന് അന്താരാഷ്ട്ര അഗ്നിശമന പോരാളികളുടെ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്നതിന്റെയും ഭാഗമായി എംബസി നിരവധി പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നു. ഇതിെൻറ ഭാഗമായി കുവൈറ്റിൽ നിരവധി ’സ്കിൽ ഇന്ത്യ’പരിപാടികൾ നടത്തും. ഇതിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച നടന്ന അഗ്നി സുരക്ഷ വെബിനാർ.
എല്ലാ മാസവും ആദ്യ മാസത്തിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കിയുള്ള പരിപാടി നടത്തുമെന്ന് അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. കോവിഡ് ദുരന്തകാലത്ത് ഇന്ത്യക്കാർക്ക് കുത്തിവയ്പ്പും ചികിത്സയും മറ്റും സൗകര്യങ്ങളും നൽകുന്ന കുവൈറ്റ് അധികൃതർക്ക് അംബാസഡർ നന്ദി അറിയിച്ചു. കുവൈറ്റ് ഓയിൽ കന്പനിയിലെ ക്വാളിറ്റി ടീം ലീഡർ ഫാരിസ് അഹ്മദ് അബ്ദുല്ല അൽ മൻസൂരി, കുവൈറ്റ് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കന്പനിയിലെ ഫയർ സേഫ്റ്റി എൻജിനീയർ നരേഷ് ലൻജേവാർ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ