ഹൂസ്റ്റണ്‍: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ ഇമ്മാനുവേൽ മാർത്തോമ ഇടവകയുടെ പുതിയ വികാരിയായി റവ. ഈപ്പൻ വർഗീസ് ചുമതലയേറ്റു. ഡൽഹി സെന്റ് ജോണ്‍സ് സ്കൂൾ പ്രിൻസിപ്പലും ഡൽഹി സെന്റ് തോമസ് മാർത്തോമ ഇടവകയുടെ വികാരിയുമായിരുന്നു റവ. ഈപ്പൻ വർഗീസ്.
അച്ചൻ ഒരു മികച്ച കണ്വൻഷൻ പ്രാസംഗികനും മാർത്തോമ തിയോളജിക്കൽ സെമിനാരിയിൽ നിന്നും റിസർച്ച് സ്കോളർ-ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റിയിൽ ഗവേഷണ വിദ്യാർഥിയുമായിരുന്നു. മതത്തിലും സംസ്കാരത്തിലും (എഫ്എഫ്ആർആർസി) നിരവധി ഗവേഷണങ്ങൾ നടത്തി സഭയിൽ തന്‍േറതായ സ്ഥാനം ഉറപ്പിച്ച റവ. ഈപ്പൻ വർഗീസ് അച്ചനെ വികാരിയായി ലഭിച്ചതിലുള്ള സന്തോഷം ഇടവക ജനങ്ങൾ പങ്കുവച്ചു. തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ഇടവകയാണ് അച്ചന്റെ മാതൃ ഇടവക, മേപ്രാൽ പ്ലാമൂട്ടിൽ ഇല്യമംഗലം വീട്ടിൽ പരേതരായ പിസി ഈപ്പന്റെയും മേരി വർഗിസിന്റെയും നാലുമക്കളിൽ ഇളയമകനാണ് റവ. ഈപ്പൻ വർഗീസ്. ഭാര്യ: മേരി നീന വർഗീസും മൂന്ന് മക്കളും അടങ്ങുന്നതാണ് അച്ചന്റെ കുടുംബം.
റിപ്പോർട്ട്: അജു വാരിക്കാട്