+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 1,253 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പതിനൊന്ന് മരണം

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 279,085 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.08 ശതമാനമായി കുറഞ്ഞു
കുവൈറ്റിൽ 1,253 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പതിനൊന്ന് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 279,085 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.08 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പതിനൊന്ന് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,601 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.09 ശതമാനമാണ് .1,213 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 262,582 കോവിഡ് മുക്തരായി. 14,902 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 207 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ