ചെറുപുഴ: വീടിന്റെ സ്റ്റെയർകെയ്സിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പ്രാപ്പൊയിലിലെ കൊച്ചുകുടിയാത്ത് ജിതിൻ (മനു -40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലെ സ്റ്റെയർകെയ്സിൽനിന്നു അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. പരേതനായ കൊച്ചുകുടിയാത്ത് ബേബി-ലാലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മഞ്ജു, മായ. സംസ്കാരം ഇന്നു രാവിലെ 11ന് മുളപ്ര സെന്റ് അൽഫോൻസാ ദേവാലയത്തിൽ.