അബുദാബി : അവയവ മാറ്റ ശസ്ത്രക്രിയ കേന്ദ്രത്തിനു അബുദാബിയിൽ തുടക്കമാകുന്നു. ഹൈദരാബാദിലെ കിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാർട്ട് ആൻഡ് ലാങ് ട്രാൻസ്പ്ലാന്േറഷൻ കേന്ദ്രവുമായി സഹകരിച്ചാണ് അബുദാബിയിലെ രണ്ടാമത്തെ കേന്ദ്രം ആരംഭിക്കുന്നത്.
ഇന്ത്യ- യുഎഇ സംയുക്ത സംരംഭമായാണ് പുതിയ അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രത്തിനു തുടക്കം കുറിക്കുന്നത്. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരംഭിക്കുന്ന കേന്ദ്രത്തിനായുള്ള ധാരണ പത്രത്തിൽ ബുർജീൽ ഹോസ്പിറ്റൽ സിഇഒ ജോണ് സുനിലും, കിംസ് ഡയറക്ടർ ഡോ. അത്താവാറും ഒപ്പുവച്ചു. ധാരണാപത്രം അനുസരിച്ച് ബുർജീൽ മെഡിക്കൽ സിറ്റിയിൽ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ലോകോത്തര ട്രാൻസ്പ്ലാന്റ് കേന്ദ്രമാകും ആരംഭിക്കുക . ഇന്ത്യയിൽ അവയമാറ്റ ശസ്ത്രക്രിയയിൽ അനുഭവപരിചയമുള്ള കിംസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രമുഖ ഡോക്ടറ·ാരുടെ പങ്കാളിത്തം ഉറപ്പു വരുത്തും . ക്ളീവ് ലാൻഡ് ആശുപത്രിയിലാണ് അബുദാബിയിലെ ആദ്യത്തെ അവയവ മാറ്റ ശസ്ത്രക്രിയ കേന്ദ്രം പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള