ഇരിട്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38-ാം മത് ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി. സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് രാജേഷ് കരേള പതാക ഉയർത്തി. സ്വാഗതം സംഘം കൺവീനർ ജോയ് പടിയൂർ നയിച്ച കൊടിമര ജാഥ ഉളിക്കൽ എസ്ഐ വി.കെ. പ്രകാശൻ ഫ്ലാഗ് ഓഫ് ചെയ്തു. മട്ടന്നൂർ കാരാപേരാവൂർ സന്തോഷ് പള്ളിയത്തിന്റെ വീട്ടിൽ നിന്ന് സ്വാഗത സംഘം ചെയർമാൻ വിവേക് നമ്പ്യാർ നയിച്ച പതാക ജാഥ കൃഷ്ണൻ ദീപക് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് പ്രകടനവും തുടർന്ന് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും. ഡോ.വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ അവാർഡ് വിതരണം ചെയ്യും. സിനിമാ നടൻ സന്തോഷ് കീഴാറ്റുർ പങ്കെടുക്കും. 23 ന് ്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്യും.