കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനുകൾ നൽകുന്നതിലുള്ള ഇടവേള ദീർഘിപ്പിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. വാക്സിൻ കയറ്റുമതി ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്ന് കരുതുന്നു.
ഫൈസർ വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറു ആഴ്ചയായും ഓക്സ്ഫോർഡ് വാക്സിൻ ഇടവേള 3 മുതൽ നാലുമാസം വരെ ദീർഘിപ്പിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് മുതൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് പുതിയ തീരുമാനം ബാധകമാകും. അതിനിടെ രണ്ട് ഡോസുകൾക്കിടയിലുള്ള കാലാവധി ഇടവേള നീട്ടുന്നത് വാക്സിനേഷന്റെ ഫലപ്രാപ്തി വർധിപ്പിക്കുമെന്നും ആഗോള അടിസ്ഥാനത്തിലുള്ള വാക്സിൻ രംഗത്തെ പുരോഗതി നോക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ