കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഒഴിവു സമയങ്ങൾ സാമൂഹിക നവോഥാന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രസ്താവിച്ചു. ഐസിഎഫ് സിറ്റി സെൻട്രൽ കമ്മറ്റി യൂണിറ്റ് ഭാരവാഹികൾക്കായി ’സമർപ്പണം’ എന്ന പേരിൽ സംഘടിപ്പിച്ച നേതൃപരിശീലന ക്യാന്പിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനായി ചെയ്യുന്ന നന്മകൾ എക്കാലവും സ്മരിക്കപ്പെടും. പൂർവകാല നേതാക്കളുടെ മാതൃക പിൻതുടർന്ന് ഈ ലോകത്തെ ചുരുങ്ങിയ ആയുഷ്ക്കാലത്ത് വൈജ്ഞാനിക, സാമൂഹ്യ, കാരുണ്യപ്രവർത്തന രംഗങ്ങളിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്താൻ പ്രവർത്തകർ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ദിവസങ്ങളിൽ വിവിധ സെഷനുകളിലായാണ് ക്യാന്പ് സംഘടിപ്പിച്ചത്. ’നിലപാട്’, ’സൗഹൃദം’ എന്നീ സെഷനുകൾക്ക് എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദ് അനസ് അമാനി തളിപ്പറന്പ് എന്നിവർ നേതൃത്വം നൽകി. സമാപന സംഗമം ഐസിഎഫ് കുവൈത്ത് നാഷ്ണൽ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സിറ്റി സെൻട്രൽ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാന്പി അധ്യക്ഷം വഹിച്ചു. സ്വാദിഖ് കൊയിലാണ്ടി സ്വാഗതവും ജാഫർ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ