കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്, വാക്സിനേഷനും ആവശ്യകതയും എന്ന വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു. ഏപ്രിൽ 30 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ലൈവ് സംഘടിപ്പിച്ചത്.
കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് നിർണയം നടത്തിയതിലൂടെ പ്രശസ്തനായ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ വിഭാഗം കണ്‍സൾട്ടന്റ് ആൻഡ് ചീഫ് ഡോ. അനൂപ് കുമാർ എ.എസ് ആണ് വിഷയം അവതരിപ്പിച്ചത്. കോവിഡ് 19 രോഗത്തെകുറിച്ചും അതിന്റെ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം കൃത്യമായ മറുപടിനൽകി. നിരവധിപേർ ഫേസ്ബുക് ലൈവിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ