റിയാദ് : നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയ ചരിത്ര വിജയത്തിൽ റിയാദ് കേളി കലാ സാംസ്കാരിക വേദി ആഹ്ലാദ സദസ് സംഘടിപ്പിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമകരവും വികസനോ·ുഖവുമായ ഭരണത്തിന്റെ തുടർച്ചയ്ക്കാണ് കേരളത്തിലെ സമ്മതിദായകർ വിധിയെഴുതിയതെന്നും ഒന്നാം പിണറായി സർക്കാർ പ്രവാസികളോട് കാണിക്കുന്ന കരുതൽ വരും വർഷങ്ങളിലും തുടരുമെന്നും ആഘോഷ സദസിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു.
റിയാദ് കേളി ഓഫീസിൽ നിന്നും ആരംഭിച്ച ആഘോഷ ചടങ്ങിൽ കേളിയുടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഇടതു മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവാസികൾക്കും, ഇടതുമുന്നണിക്ക് വേണ്ടി വോട്ടു ചെയ്ത മുഴുവൻ പ്രവാസി കുടുംബങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ട് കേളി പ്രവർത്തകർ റിയാദ് ബത്ഹയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 2000 ഡോസ് വാക്സിൻ കൂടി കേളി കേരള സർക്കാരിന് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1000 ഡോസ് വാക്സിനുള്ള 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സംഭാവന ചെയ്തത്.