റിയാദ്: നിയമസഭയിലേക്കുള്ള ഇടതുപക്ഷത്തിന്റെ തുടർവിജയം ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. പ്രവാസികൾ അവരുടെ റൂമുകളിലും ലേബർ ക്യാന്പുകളിലും ആഘോഷിച്ചപ്പോൾ ഇടതുപക്ഷ സംഘടനകൾ മലയാളികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്.
റിയാദ് നവോദയ പ്രവർത്തകർ റിയാദ് ബത്തയിൽ കേന്ദ്രീകരിച്ചാണ് ആഘോഷിച്ചത്. ചുവന്ന കളറിലുള്ള ലഡുവും പായസവുമായിരുന്നു വിഭവങ്ങൾ. നവോദയ നേതാക്കളായ രവീന്ദ്രൻ പയ്യന്നൂർ, ബാലകൃഷ്ണൻ, ബാബുജി, വിക്രമലാൽ, ജയാജിത്, സഹീർ, കലാം, ഷാജു പത്തനാപുരം, പൂക്കോയ തങ്ങൾ, സജീവ്, കുമ്മിൾ സുധീർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: കുമിൾ സുധീർ