കുവൈറ്റ് സിറ്റി: പിണറായി വിജയൻ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരിന്റെ മാതുകാപരമായ ജനക്ഷേമ പ്രവർത്തനങ്ങക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈ ചരിത്രവിജയം. സർക്കാരിന്റെ മതനിരപേക്ഷ നവകേരളം നിലപാടും, സമസ്ത മേഖലകളിലെ വികസന കാഴ്ചപ്പാടുകളും കേരളജനത ഒന്നായി ഏറ്റെടുത്തതാണ് എൽഡിഎഫ് സർക്കാരിന് തുടർഭരണം സമ്മാനിച്ചത്.
തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുകൊണ്ട് യുഡിഎഫ് നടത്തിയ കുപ്രചാരണങ്ങൾ ജനങ്ങൾ എഴുതിതള്ളുകയാണുണ്ടായത്. ഇടതുപക്ഷം ജനപക്ഷമെന്ന് വീണ്ടും വിധിയെഴുതിയ കേരള ജനതയ്ക്ക് ഈ അവസരത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നെന്ന് ജനതാ കൾച്ചറൽ സെൻറർ (ജെസിസി) പ്രസിഡൻറ് അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ