കുവൈറ്റ്: പ്രതിസന്ധികളിലും ജനങ്ങളെ ചേർത്ത് നിർത്തിയ പിണറായി സർക്കാരിനുള്ള ജനങ്ങളുടെ പിന്തുണയാണ് കേരളത്തിലെ ഇടതു മുന്നണിയുടെ തകർപ്പൻ വിജയമെന്ന് എംഎംസിസി ജിസിസി കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
വിവാദങ്ങളിലൂടെ കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിച്ച യുഡിഎഫിന്റെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണ് ഈ പരാജയം. സമുദായത്തിന്റെ വികാരത്തിനൊപ്പം നിൽക്കാതെ കച്ചവട താൽപര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തനം നടത്തുന്ന മുസ്ലിം ലീഗിനും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ന്യൂന പക്ഷങ്ങളെ ഇടതുമുന്നണിയോടപ്പം നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഐ എൻഎലിന്റെയും രാഷ്ട്രീയ വിജയമായമാണ് ഈ തിരഞ്ഞെടുപ്പു വിജയം. കോഴിക്കോട് സൗത്തിലെ ഐ എൻഎൽ സ്ഥാനാർഥി ആഹ്മെദ് ദേവർകോവിലിന്റെ വിജയം അഭിമാനകരമാണെന്നും എംഎംസിസിജിസി സി ചെയർമാൻ സത്താർ കുന്നിൽ ജനറൽ കണ്‍വീനർ ഖാൻ പാറയിൽ എന്നിവർ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍