ന്യൂയോർക്ക്: പിഎംഎഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനർ എസ്. അജിത് കുമാറിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന അനുശോചനം രേഖപെടുത്തി.
സമൂഹ സേവനത്തിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്വയംസമർപ്പിച്ച കർമ്മനിരതനായ അജിത് കുമാർ തിരുവനന്തപുരത്തിന്റെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. കുടുംബത്തിന്റെ തീരാദു:ഖത്തിൽ പിഎംഎഫ് പ്രസ്ഥാനവും പങ്കുചേരുന്നു. കുടുംബത്തെ സാന്ത്വനിപ്പിക്കുവാൻ പ്രിയ സുഹൃത്തുക്കൾ ഓരോരുത്തരും പരിശ്രമിക്കണമെന്നഭ്യർഥിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ പുഷ്പാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അനാഥരായ കുടുംബത്തെ പ്രസ്ഥാനത്തിന്റെ സ്നേഹതണലിൽ ചേർത്ത് നിർത്തുന്നതായും ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം.പി സലിം അറിയിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ