സണ്ണിവെയ്ൽ: സണ്ണിവെയ്ൽ (ടെക്സസ്) മേയർ സ്ഥാനത്തേക്ക് മേയ് ഒന്നിന് നടന്ന സ്പെഷ്യൽ ഇലക്ഷനിൽ സജി ജോർജ് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോർജ്.
2013 മുതൽ സിറ്റി കൗണ്‍സിൽ അംഗം, പ്രോടേം മേയർ, മേയർ എന്നീ നിലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിച്ച സജി ജോർജ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലും എതിരില്ലാതെയാണ് മേയർ പദവി നിലനിർത്തിയത്. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ൽ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിർത്തി സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സജി പ്രവർത്തിക്കുന്നത് .
ടെക്സസിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ൽ. ടെക്സസിൽ ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്ക്കൂളുകളിൽ ഒന്നാണ് സണ്ണിവെയ്ൽ ഐഎസ്ഡി. അപ്പാർട്ടുമെന്റും, ബസ് സർവീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ൽ സിറ്റി ഇതുവരെ നിലനിർത്തിയിട്ടുണ്ട്..
ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയിൽ 68.4 ശതമാനത്തിലധികം വൈറ്റ്സും, 20.6% ഏഷ്യൻ വംശജരുമാണ്. 2012 ൽ ഡി.മേഗസിൽ നോർത്ത് ടെക്സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കൻ അമേരിക്കൻ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ൽ സിറ്റിയിലുള്ളത്.
28 വർഷം മുന്‍പ് അമേരിക്കയിലേക്ക് ഉപരിപഠനാർത്ഥം കുടിയേറിയ സജി, ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദവും, സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫൻസ് കോണ്ട്രാക്ടിംഗ് കന്പനിയായ ലോക്ഹീഡ് മാർട്ടിനിൽ സീനിയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ: ജയ ജോർജ്. മക്കൾ: ആനി ജോർജ് , ആൻഡ്രൂ ജോർജ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ