ഫിലഡൽഫിയ: മൂവാറ്റുപുഴ ഉൗരമന കോഡിയാട്ട് പരേതരായ വർക്കി പൈലിയുടെയും മറിയാമ്മ വർക്കിയുടെയും മകൻ ബാബു വർഗീസ് (60) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതൻ ഫലഡൽഹിയായിലെ സംകാരിക സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ, എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിവേനിയ, പന്പ മലയാളി അസോസിയേഷൻ തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:ബോബി ബാബു. മക്കൾ: ശോഭ, സാറാ, വിനീത്.
യൽദോ മോർ തിത്തോസ്(മെത്രാപോലീത്ത അമേരിക്കൻ അതിഭദ്രാസനം), ജോബി ജോർജ്(കോട്ടയം അസോസിയേഷൻ), സുമോദ് നെല്ലിക്കാല(ട്രൈസ്റ്റേറ്റ് കേരള ഫോറം), അലക്സ് തോമസ്(പന്പാ മലയാളി അസോസിയേഷൻ) തുടങ്ങിയ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖർ പരേതന്റെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ചു.
റവ. ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരിൽ(വികാരി, സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ) ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നതാണ്.
ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ ശുശ്രൂഷകളും പൊതുദർശനവും ഉണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ 9 മുതൽ സംസ്കാര ശുശ്രൂഷയും തുടർന്ന് പൈൻഗ്രോവ് സെമിത്തേരിയിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ മുഴുവൻ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും നടത്തപ്പെടുക.
റിപ്പോർട്ട്: ജീമോൻ ജോർജ്