+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാക്സിന്‍ ചലഞ്ചില്‍ കുവൈത്ത് ഐസിഎഫും പങ്കാളികളാവുന്നു

കുവൈറ്റ് സിറ്റി: വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനമനുസരിച്ച് ഐസിഎഫ് ഗൾഫ് കൗൺസില്‍ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായി കുവൈറ്റിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാ
വാക്സിന്‍ ചലഞ്ചില്‍ കുവൈത്ത് ഐസിഎഫും പങ്കാളികളാവുന്നു
കുവൈറ്റ് സിറ്റി: വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനമനുസരിച്ച് ഐസിഎഫ് ഗൾഫ് കൗൺസില്‍ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായി കുവൈറ്റിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പരമാവധി തുക എത്തിക്കാൻ ഐസിഎഫ് നാഷനൽ കമ്മിറ്റി തീരുമാനിച്ചു.

അതനുസരിച്ച് കുവൈറ്റിലെ മുഴുവൻ യൂണിറ്റ് ഘടകങ്ങൾക്കും കഴിഞ്ഞ ദിവസം നടന്ന നാഷണൽ കാബിനറ്റ് യോഗം ടാർജറ്റ് നിശ്ചയിച്ചു നൽകി.

പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ ഫണ്ട് സമാഹരണം വൻ വിജയമാക്കാൻ മുഴുവൻ പ്രവർത്തകരും കർമരംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ