ജിദ്ദ: ഒരു വർഷത്തിലധികമായി നാട്ടിൽ പോയി തിരിച്ചു വരാനാവാതെ നാട്ടിൽ കുടുങ്ങിയ മഹാവി ഏരിയയിലെ കെ.എംസിസി പ്രവർത്തകർക്ക് ജിദ്ദ മഹാവി ഏരിയ കെ എംസിസി കമ്മിറ്റി സാന്പത്തിക സഹായം നൽകി.
മഹാവി ഏരിയയിൽ ചെറിയ ശന്പളത്തിന് ജോലി ചെയ്തിരുന്ന 10 പേർക്ക് 5000 രൂപ പ്രകാരമാണ് ആദ്യ ഘട്ടത്തിൽ സഹായം നൽകിയത്. മഹാവി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹായ വിതരണത്തിന്റെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്ര നിർവഹിച്ചു. നാട്ടിൽ കുടുങ്ങിയ പ്രവാസികൾ നിത്യ ചിലവിന് പോലും പ്രയാസപെടുന്പോൾ സഹജീവികളോട് ആത്മാത്ഥമായ പ്രതിബദ്ധത പുലർത്തുന്ന ഏറ്റവും മാതൃകാ പ്രവർത്തനമാണ് മഹാവി ഏരിയ കമ്മിറ്റി ചെയ്തതെന്ന് സെൻട്രൽ കമ്മിറ്റി ഈ പ്രവർത്തനത്തെ അങ്ങേയറ്റം പ്രശംസിക്കുന്നതായും അരിന്പ്ര പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് നോന്പുതുറ സംഘടിപ്പിച്ചത്. ഏരിയയിലെ 150 പേർക്ക് നോന്പ് തുറ വിഭവങ്ങൾ 5 മണിയോടെ പ്രവർത്തകർ അവരുടെ താമസ സ്ഥലങ്ങളിൽ എത്തിച്ച് കൊടുത്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദു റഷീദ് എക്കാപറന്പിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. ആലികുട്ടി കിളി നാടൻ പ്രസംഗിച്ചു.ഏരിയ ജനറൽ സെക്രട്ടറി ശുക്കൂർ അശ്റഫി സ്വാഗതവും മൻസൂർ നടക്കാവ് നന്ദിയും പറഞ്ഞു
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ