ബ്രസൽസ്: യുഎസിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് വരുന്ന വേൽക്കാലത്തോടെ പിൻവലിക്കാനുള്ള ആലോചനയിലാണ് യൂറോപ്യൻ യൂണിയൻ. യുഎസും യൂറോപ്യൻ യൂണിയനും ഒരേ വാക്സിനുകൾക്ക് അഗീകാരം നൽകിയിട്ടുള്ള സാഹചര്യത്തിൽ ഇതു സാധ്യമാകുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ പറഞ്ഞു.
അതേസമയം, ഇളവുകൾ പ്രാബല്യത്തിൽ വരുന്ന കൃത്യമായ തീയതികൾ ഉർസുല വ്യക്തമാക്കിയില്ല. വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകുക എന്നാണ് സൂചന.
ഒരു വർഷമായിയുഎസിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്ക് അനിവാര്യമല്ലാത്ത യാത്രകൾ അനുവദിക്കുന്നില്ല. അടുത്ത ടൂറിസ്റ്റ് സീസണോടെ പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡ് 19 നെതിരെ പൂർണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ അമേരിക്കക്കാർക്ക് ഈ വേനൽക്കാലത്ത് യൂറോപ്യൻ യൂണിയൻ സന്ദർശിക്കാൻ കഴിയുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ അറിയിച്ചത്. 27 അംഗരാജ്യങ്ങൾ നിരുപാധികമായി ഇഎംഎ അംഗീകരിച്ച വാക്സിനുകൾ എടുക്കുന്ന എല്ലാവരെയും സ്വീകരിക്കുമെന്ന് ഡെർ ലെയ്ൻ പറഞ്ഞു.
ഫൈസർ, മോഡേണ, ജോണ്സണ് & ജോണ്സണ് എന്നിവർ നിർമ്മിച്ച കോവിഡ് 19 വാക്സിനുകൾ യുഎസ് ആരോഗ്യ അധികൃതർ ശുപാർശ ചെയ്തിട്ടുണ്ട്, ഇവയെല്ലാം യൂറോപ്യൻ യൂണിയനിൽ ഉപയോഗിക്കാൻ അധികാരമുള്ളവയാണ്. യൂറോപ്യൻ പാർലമെന്റ് ഏപ്രിൽ 28 ബുധനാഴ്ച വാക്സിൻ പാസ്പോർട്ടുകൾ ചർച്ചയ്ക്കെടുക്കുന്പോൾ തീരുമാനിക്കപ്പെടുമെന്നാണ് കരുതുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുഎസിനുള്ള യാത്രാ വിലക്ക് പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നു
12:35 AM Apr 29, 2021 | Deepika.com