ലണ്ടൻ: കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി സെഹിയോൻ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർഥന ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.
ഇന്ത്യയെ പൂർണമായും ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണമായും ഉപവാസ, പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും.
പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർഥിക്കാൻ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയാറായിക്കഴിഞ്ഞു. പരിത്യാഗ പ്രവർത്തികളിൽ ഒരേമനസോടെ ഒരുമിക്കുന്ന, വചനം മാംസമാകുന്ന, ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികൾ യേശുനാമത്തിൽ ഓരോരുത്തരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുര്യാക്കോസ് 07414 747573.
റിപ്പോർട്ട്: ബാബു ജോസഫ്
കോവിഡ്: ഇന്ത്യയ്ക്കായി ഉപവാസയജ്ഞവുമായി സെഹിയോൻ യുകെയും അഭിഷേകാഗ്നി മിനിസ്ട്രിയും
11:39 PM Apr 28, 2021 | Deepika.com