+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മാ ഓ മറിയം' എന്ന ഭക്തിഗാനം തരംഗമാകുന്നു

ന്യൂഡൽഹി: സാജു കുരുവിള സംഗീതവും ആലാപനവും നിർവഹിച്ച "മാ ഓ മറിയം' എന്ന ഭക്തിഗാനം ഏറെ തരംഗമാകുന്നു. പതിനേഴായിരിത്തോളം ആളുകളാണ് ഈ ഗാനം ഇതുവരെയായി ഏറ്റെടുത്തിട്ടുള്ളത്. പരിശുദ്ധ മാതാവിനുള്ള സമർപ്പണമായി
ന്യൂഡൽഹി: സാജു കുരുവിള സംഗീതവും ആലാപനവും നിർവഹിച്ച "മാ ഓ മറിയം' എന്ന ഭക്തിഗാനം ഏറെ തരംഗമാകുന്നു. പതിനേഴായിരിത്തോളം ആളുകളാണ് ഈ ഗാനം ഇതുവരെയായി ഏറ്റെടുത്തിട്ടുള്ളത്. പരിശുദ്ധ മാതാവിനുള്ള സമർപ്പണമായി ഒരുക്കിയിരിക്കുന്ന ഈ പാട്ട് ദൃശ്യ ഭംഗികൊണ്ടും ഈണം കൊണ്ടും കണ്ണിനും കാതിനും ഒരു വിരുന്നാണ്.

ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്ത ഈ ഗാനത്തിന്‍റെ ഓർക്കസ്ട്ര ഒരുക്കിയിരിക്കുന്നത് സ്കറിയ ജേക്കബാണ്.

പാലം ഇന്‍ഫെന്‍റ് ജീസസ് ഫൊറോന പള്ളിയുടെ ഗായക സംഘത്തിലെ സജീവാംഗമായ സാജുവിന്‍റെ പല പാട്ടുകളും വിശുദ്ധ കുർബാനയുടെ ഭാഗമായി ഉപയോഗിക്കുന്നു. എയർ ഇന്ത്യയിലെ ചീഫ് കാന്പിൻ ക്രൂവായ സാജു, ഓപ്പറേഷൻ റാഹത്, ഓപ്പറേഷൻ വന്ദേ ഭാരത് എന്നീ രക്ഷാപ്രവർത്തനങ്ങളിൽ യുദ്ധ മുഖത്തുനിന്നും മഹാമാരിയിൽനിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്ന ദൗത്യത്തിൽ പങ്കാളിയായി ഇടവയ്ക്ക് അഭിമാനമായിട്ടുണ്ട്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്