ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎഇ. വരുന്ന ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിൽ താമസിച്ചവരോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച നിർദേശം വിമാനക്കമ്പനികൾക്ക് നൽകിയതായാണ് വിവരം. രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.
ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. നേരത്തെ, സൗദി, കുവൈറ്റ്, ഒമാൻ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.