കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കന്പനി (KUFPEC) സിഇഒ ഷെയ്ഖ് നവാഫ് സഉൗദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി. എണ്ണ, ഗ്യാസ്, ബഹിരാകാശം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും സംയുക്ത സംരംഭങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിയതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ