കുവൈറ്റ് സിറ്റി: വിദേശ താമസ സമുച്ചയങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നതായി കൊറോണ ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല. ദിനംപ്രതി നിരവധി സ്വദേശികളും വിദേശികളുമാണ് കോവിഡ് കേസുകളെ തുടർന്ന് ആശുപത്രികളിൽ ചികത്സക്കായി എത്തുന്നതെന്നും കോവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ചയാണ് ഇപ്പോയത്തെ വ്യാപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ ഉൗർജിതപ്പെടുത്തിയത് ആശുപത്രി പ്രവേശനവും മരണനിരക്കുകൾ കുറക്കാൻ സഹായകരമായിട്ടുണ്ട്. ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾ പ്രായമായവരിൽ പോലും ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ വാക്സിനഷന്റെ വേഗത കൂട്ടിയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയെന്നതുമാണ് ഏക പോംവഴിയെന്നും ജനങ്ങളുടെ പൂർണ സഹായ സഹകരണമുണ്ടെങ്കിൽ മാത്രമേ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയൂ എന്നും ജാറല്ല പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ