+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊണ്ണൂറാമത് ബജറ്റ്

സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ തൊ​ണ്ണൂ​റാ​മ​ത് ബ​ജ​റ്റാ​ണ് നാ​ളെ നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മേ​യ് 31ന് ​നോ​ർ​ത്ത് ബ്ലോ​ക്കി​ലെ​ത്തി​യ നി​ർ​മ​ല പ്ര​ധാ​ന​മ​ന്ത്രി​യു​ട
തൊണ്ണൂറാമത് ബജറ്റ്
സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ തൊ​ണ്ണൂ​റാ​മ​ത് ബ​ജ​റ്റാ​ണ് നാ​ളെ നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മേ​യ് 31ന് ​നോ​ർ​ത്ത് ബ്ലോ​ക്കി​ലെ​ത്തി​യ നി​ർ​മ​ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ബ​ജ​റ്റി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്കു ക​ട​ന്ന​ത്. ജൂ​ൺ 11 മു​ത​ൽ ഇ​ട​ത​ട​വി​ല്ലാ​ത്ത ച​ർ​ച്ച​ക​ൾ​ക്കും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും​ശേ​ഷം 21ന് ​ഹ​ൽ​വ ആ​ഘോ​ഷ​വും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മ​ല​യു​ടെ ക​ന്നി ബ​ജ​റ്റ് അ​ച്ച​ടി​ക്കു ത​യാ​റാ​യ​ത്. നി​ർ​മ​ല​യെ കൂ​ടാ​തെ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​റും മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കൃ​ഷ്ണ​മൂ​ർ​ത്തി സു​ബ്ര​ഹ്മ​ണ്യ​വും ബ​ജ​റ്റി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി സു​ബാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ്, എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു, റ​വ​ന്യു സെ​ക്ര​ട്ട​റി അ​ജ​യ് ഭൂ​ഷ​ൺ പാ​ണ്ഡ, ഇ​ൻ​വ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് സെ​ക്ര​ട്ട​റി അ​താ​നു ച​ക്ര​ബ​ർ​ത്തി, ഫി​നാ​ൻ​ഷൽ സ​ർ​വീ​സ് സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ആ​ദ്യ ബ​ജ​റ്റ് ഷ​ണ്മു​ഖം ചെ​ട്ടി​യു​ടേ​ത്

1947 ന​വം​ബ​ർ 26ന് ​ആ​ർ.​കെ. ഷ​ണ്മു​ഖം ചെ​ട്ടി​യാ​ണ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ 1860 ഏ​പ്രി​ൽ ഏ​ഴി​ന് ജയിം​സ് വി​ത്സ​ൺ ആ​ണ് ആ​ദ്യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ വൈ​സ്രോ​യി​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി​രു​ന്ന ജയിം​സ് വി​ത്സ​ൺ സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ർ​ഡ് ബാ​ങ്കി​ന്‍റെയും ദ ​ഇ​ക്ക​ണോ​മി​സ്റ്റ് എ​ന്ന മാ​സി​ക​യു​ടെ​യും സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ്. ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​യ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ബ​ജ​റ്റ് അ​വ​ത​ര​ണം ന​ട​ത്തി​യ​ത് മ​ല​യാ​ളി​യാ​യ ജോ​ൺ മ​ത്താ​യി​യാ​ണ്. ആ​ദ്യ റെ​യി​ൽ​വേ മ​ന്ത്രി​കൂ​ടി​യാ​യ ജോ​ൺ മ​ത്താ​യി ര​ണ്ട് ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

മൊ​റാ​ർ​ജി ദേ​ശാ​യി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്, പ​ത്തെ​ണ്ണം. പി. ​ചി​ദം​ബ​രം ഒ​മ്പ​തും പ്ര​ണാ​ബ് മു​ഖ​ർ​ജി എ​ട്ടും ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചിട്ടു​ണ്ട്. 1964, 1968 വ​ർ​ഷ​ങ്ങ​ളി​ൽ മൊ​റാ​ർ​ജി ദേ​ശാ​യി ത​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 29നാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. 1971 മു​ത​ൽ 1975 വ​രെ ഇ​ന്ദി​രാ​ഗാ​ന്ധി സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന യ​ശ്വ​ന്ത് റാ​വു ചൗ​ഹാ​നും സി.​ഡി. ദേ​ശ്മു​ഖും ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും ഏ​ഴ് ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ഞ്ച് ത​വ​ണ തു​ട​ർ​ച്ച​യാ​യി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​വ​ർ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും യ​ശ്വ​ന്ത് സി​ൻ​ഹ​യു​മാ​ണ്. ര​ണ്ടു​ത​വ​ണ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന ടി.​ടി. കൃ​ഷ്ണ​മാ​ചാ​രി ആ​റ് ബ​ജ​റ്റു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

1999വ​രെ വൈ​കു​ന്നേ​രം

1999വ​രെ ബ്രി​ട്ടീ​ഷ് പാ​ര​മ്പ​ര്യ​പ്ര​കാ​രം ഫെ​ബ്രു​വ​രി​യി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു​പോ​ന്ന​ത്. യ​ശ്വ​ന്ത് സി​ൻ​ഹ​യാ​ണ് രാ​വി​ലെ 11ന് ​ബ​ജ​റ്റ് അ​വ​ത​ര​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഈ ​രീ​തി തു​ട​ർ​ന്നു. 2017ൽ ​അ​രു​ൺ ജ​യ്റ്റ്‌ലി ഫെ​ബ്രു​വ​രി ഒ​ന്നി​ന് ബ​ജ​റ്റ​വ​ത​ര​ണം തു​ട​ങ്ങി. 92 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​പോ​ന്ന പ്ര​ത്യേ​ക റെ​യി​ൽ ബ​ജ​റ്റ് ഉ​പേ​ക്ഷി​ച്ച​തും അ​രു​ൺ ജ​യ്റ്റ്‌ലി​യാ​ണ്.

ആ​ർ.​കെ. ഷ​ണ്മു​ഖം ചെ​ട്ടി അ​വ​ത​രി​പ്പി​ച്ച ആ​ദ്യ​ബ​ജ​റ്റി​ന് 39 ഖ​ണ്ഡി​ക​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​രു​ൺ ജ​യ്റ്റ്‌ലി 2014ൽ ​അ​വ​ത​രി​പ്പി​ച്ച​താ​ണ് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ബ​ജ​റ്റ്. 253 ഖ​ണ്ഡി​ക​ക​ളു​ണ്ടാ​യി​രു​ന്ന ആ ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ ര​ണ്ട് മ​ണി​ക്കൂ​റും പ​ത്ത് മി​നി​റ്റു​മെ​ടു​ത്തു. പ്ര​ണാ​ബ് മു​ഖ​ർ​ജി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റു​ക​ൾ​ക്ക് ശ​രാ​ശ​രി 202 ഖ​ണ്ഡി​ക​ക​ളു​ണ്ടാ​യി​രു​ന്നു. 1982ൽ ​ഒ​രു മ​ണി​ക്കൂ​ർ 35 മി​നി​റ്റെ​ടു​ത്ത് ബ​ജ​റ്റ​വ​ത​രി​പ്പി​ച്ച പ്ര​ണാ​ബ് മു​ഖ​ർ​ജി​യെ​ക്കു​റി​ച്ച് "ഉ​യ​രം കു​റ​ഞ്ഞ ധ​ന​മ​ന്ത്രി നീ​ളം​കൂ​ടി​യ ബ​ജ​റ്റ് പ്ര​സം​ഗ​മാ​ണ് ന​ട​ത്തി​യ​ത്' എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഇ​ന്ദി​രാ ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി, ആ​ർ. വെ​ങ്ക​ട്ട​രാ​മ​ൻ, എ​ച്ച്.​എം. പ​ട്ടേ​ൽ, ജ​സ്വ​ന്ത് സിം​ഗ്, വി.​പി. സിം​ഗ്, സി. ​സു​ബ്ര​ഹ്മ​ണ്യം, ലി​യാ​ഖ​ത്ത് അ​ലി​ഖാ​ൻ, കെ.​സി. നി​യോ​ഗി, സ​ചീ​ന്ദ്ര ചൗ​ധ​രി, ചൗ​ധ​രി ച​ര​ൺ സിം​ഗ്, എ​ൻ.​ഡി. തി​വാ​രി, മ​ധു ദ​ന്ത​ാവ​തെ എ​ന്നി​വ​രും ധ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ധ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന പി​യൂ​ഷ് ഗോ​യ​ലാ​യി​രു​ന്നു ഇ​ട​ക്കാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

ഹ​ൽ​വ സ​ത്കാ​ര​വും കോ​ട്ട​വാ​തി​ൽ സു​ര​ക്ഷ​യും

ബ​ജ​റ്റ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ അ​ച്ച​ടി​ക്കു വി​ടു​ന്ന​തി​നു മു​മ്പ് ഹ​ൽ​വ സ​ത്കാ​രം ന​ട​ത്തു​ന്ന പ​തി​വി​ന് ഇ​ക്കു​റി​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. ജൂ​ൺ 21ന് ​നി​ർ​മ​ല സീ​താ​രാ​മ​ൻ​ത​ന്നെ ഹ​ൽ​വ സ​ത്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കു​ന്ന ഹ​ൽ​വ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​ത​ര​ണം ചെ​യ്യും. അ​വ​ത​ര​ണ​ത്തി​നു പ​ത്തു ദി​വ​സം മു​മ്പാ​ണ് സാ​ധാ​ര​ണ​യാ​യി അ​ച്ച​ടി തു​ട​ങ്ങു​ന്ന​ത്.

1950വ​രെ രാ​ഷ്‌​ട്ര​പ​തി​ഭ​വ​നി​ലെ പ്ര​സി​ലാ​യി​രു​ന്നു ബ​ജ​റ്റ് അ​ച്ച​ടി​ച്ചി​രു​ന്ന​ത്. ആ ​വ​ർ​ഷം ചി​ല വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ മി​ന്‍റോ റോ​ഡി​ലെ സ​ർ​ക്കാ​ർ പ്ര​സി​ലേ​ക്ക് അ​ച്ച​ടി മാ​റ്റി. 1980 വ​രെ അ​വി​ടെ​യാ​യി​രു​ന്നു പ്രി​ന്‍റിം​ഗ്. പി​ന്നീ​ട് ധ​ന​മ​ന്ത്രാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന നോ​ർ​ത്ത് ബ്ലോ​ക്കി​ന്‍റെ അ​ടി​നി​ല​യി​ലു​ള്ള ര​ണ്ട് പ്ര​സുക​ളി​ലാ​യാ​ണ് അ​ച്ച​ടി​ക്കു​ന്ന​ത്. ബ​ജ​റ്റ് ത​യാ​റാ​യ​ാൽ​പ്പി​ന്നെ നി​ർ​മാ​ണ​ത്തി​ലും അ​ച്ച​ടി​യി​ലും പ​ങ്കാ​ളി​ക​ളാ​കു​ന്ന ആ​ർ​ക്കും നോ​ർ​ത്ത് ബ്ലോ​ക്ക് വി​ട്ടു​പോ​കാ​നാ​കി​ല്ല. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ട്ടി​ൽ പോ​കാ​മെ​ങ്കി​ലും മ​റ്റു ജീ​വ​ന​ക്കാ​രെ​ല്ലാം അ​വി​ടെ​ത്ത​ന്നെ താ​മ​സി​ക്ക​ണം. വീ​ട്ടു​കാ​രോ​ട​ട​ക്കം ആ​രു​മാ​യും ഫോ​ണി​ലൂ​ടെ​പ്പോ​ലും സ​മ്പ​ർ​ക്കം പാ​ടി​ല്ല. മൊ​ബൈ​ൽ ജാ​മ​റു​ക​ൾ സ്ഥാ​പി​ക്കും.

എ​ല്ലാ കം​പ്യൂ​ട്ട​റു​ക​ളി​ൽ​നി​ന്നും ഇ-​മെ​യി​ൽ ബ്ലോ​ക്ക് ചെ​യ്യും. സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​സി​നോ​ടു ചേ​ർ​ന്ന മേ​ഖ​ല​യി​ലെ കം​പ്യൂ​ട്ട​റു​ക​ൾ നാ​ഷ​ണ​ൽ ഇ​ൻ​ഫോ​മാ​റ്റി​ക്സ് സെ​ന്‍റ​ർ സെ​ർ​വ​റി​ൽ​നി​ന്നു​ള്ള ബ​ന്ധം വിഛേ​ദി​ക്കു​ക​യും ചെ​യ്യും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക​ട​ക്കം ആ​ർ​ക്കും പ​രി​സ​ര​ത്തു​പോ​ലും പ്ര​വേ​ശ​ന​വു​മി​ല്ല. ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ബ​ജ​റ്റ് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷ​യും തു​ട​രും. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ​ക്കു പോ​ലും അ​വ​ത​ര​ണ​ത്തി​ന് പ​ത്ത് മി​നി​റ്റ് മു​മ്പു​മാ​ത്ര​മാ​ണ് ഉ​ള്ള​ട​ക്കം ല​ഭി​ക്കു​ക.

സി.​കെ. കു​ര്യാ​ച്ച​ൻ