കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രാജ്യത്ത് കർഫ്യു ഏപ്രിൽ 22 മുതൽ റമദാൻ മാസാവസാനംവരെ തുടരുമെന്ന് മന്ത്രിസഭ തീരുമാനിച്ചു. വൈകുന്നേരം ഏഴു മുതൽ പിറ്റേന്ന് രാവിലെ അഞ്ചുവരെയായിരിക്കും കർഫ്യു സമയം.
നേരത്തെ ഏപ്രിൽ 22 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗം കർഫ്യൂ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ കോവിഡ് സ്ഥിതി വീണ്ടും വിലയിരുത്തിയ മറ്റ് തീരുമാനങ്ങൾ സമയബന്ധിതമായി അവലോകനം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ