+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു

കുവൈറ്റ് സിറ്റി: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആ
കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു
കുവൈറ്റ് സിറ്റി: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം.

കുവൈറ്റിൽ കെഎൻപിസിയിൽ പ്ലാൻഡ്​ ഒാപറേറ്ററായിരുന്നു. നേരത്തെ അൽകൂത്ത്​ പെട്രോകെമിക്കൽസിലും ജോലി ചെയ്​തിട്ടുണ്ട്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകൾ: ഇനാറ.

റിപ്പോർട്ട്: സലിം കോട്ടയിൽ