കുവൈറ്റ് സിറ്റി : സ്വദേശി ഉപഭോക്താക്കൾക്ക് വായ്പാതിരിച്ചടവിനു ആറുമാസത്തെ സാവകാശം നൽകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് അറിയിച്ചതായി പ്രാദേശിക ദിനപത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മൊറോട്ടറിയം സംബന്ധിച്ച് നിർദ്ദേശം ബാങ്കുകൾക്കും നിക്ഷേപ കന്പനികൾക്കും ധനകാര്യ കന്പനികൾക്കും നൽകിയതായി അധികൃതർ അറിയിച്ചു. നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം നൽകിയിരുന്നു . കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതും കർഫ്യൂ പോലുള്ള കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതും രാജ്യത്തെ സാന്പത്തിക രംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വദേശികൾക്ക് ആശ്വാസമാകും.
റിപ്പോർട്ട്: സലിം കോട്ടയിൽ