കോഴിക്കോട്: ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് (കണ്ണൂർ, കാസർഗോഡ്, മാഹീ, വയനാട്, കോഴിക്കോട് റവന്യൂ ഡിസ്ട്രിക്ട് ) ഫുട്ബോൾ ടൂർണമെന്റ്-2021 ൽ സിൽവർ ഹിൽസ് ലയണ്‍സ് ക്ലബ് ജേതാക്കളായി. കോഴിക്കോട് ന· ലയണ്‍സ് ക്ലബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് സിൽവർ ഹിൽസ് ടൂർണമെന്റിലെ ജേതാക്കളായത്.
സിൽവർ ഹിൽസ് ടീമിലെ മനു സലാം ഫൈനലിലെ താരവും റമീസ് കൊളക്കാടൻ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരവുമായി.
വൈസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ കിക്കോഫ് നിർവഹിച്ചു. സമാപന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷൈബു അധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ സമ്മാനദാനം നിർവഹിച്ചു.
സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഷാജി മാത്യു, മുൻ ഡിസ്ട്രിക്ട് ഗവർണർ ഗണേശൻ കണിയാറക്കൽ, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, വിഷോബ് പനങ്ങാട്, പ്രേംകുമാർ എന്നിവർ വിശിഷ്ടാതിഥികളായി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ