+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മെറിറ്റോറിയസ് അവാർഡ് വിതരണം നടത്തി

കുവൈറ്റ് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മെറിറ്റോറിയസ് അവാർഡ് വിതരണം നടത്തി. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അവാർഡുകൾ വിതരണം ചെയ്തു. ഓണ്‍ലൈനില്‍ ആ
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മെറിറ്റോറിയസ് അവാർഡ് വിതരണം നടത്തി
കുവൈറ്റ് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ മെറിറ്റോറിയസ് അവാർഡ് വിതരണം നടത്തി. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അവാർഡുകൾ വിതരണം ചെയ്തു. ഓണ്‍ലൈനില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. ഇവന്‍റ് കോർഡിനേറ്റർ സുനിത് അറോറ അംബാസഡറെയും തിരിതെളിക്കാനായി ചെയർമാൻ നോമിനി ഗുർവീന്ദർ ലംബയെയും ക്ഷണിച്ചു. ഡോ. കമലേഷ് നേതൃത്വം നൽകി. മികച്ച വിജയം നേടിയ പത്ത് വിദ്യാർഥികളെയാണ് അംബാസഡർ സ്വർണമെഡൽ നൽകി ആദരിച്ചത്.

വെള്ളി, വെങ്കല മെഡലുകൾ നേടിയ ബാക്കി 209 പേരുടെ പേര് സ്ക്രീനിൽ പ്രദർശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് എല്ലാവരെയും പങ്കെടുപ്പിച്ച് ചടങ്ങ് നടത്താൻ കഴിയാതിരുന്നത്. ഇവരുടെ മെഡലും സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട സ്കൂളുകളിൽ എത്തിക്കും.10, 12 ക്ലാസുകളിലെ ബെസ്റ്റ് പെർഫോമിങ് ട്രോഫി ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ സ്വന്തമാക്കി. പ്രേംകുമാർ, ഡോ. ആശ ശർമ, ഡോ. ശോഭ, ബിക്രം അല്ലി തുടങ്ങിയവർ സംബന്ധിച്ചു. സുനിത് അറോറ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ