+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദയിലെ മുൻ പ്രവാസി പ്രമുഖൻ അലവി ആറുവീട്ടിൽ നിര്യാതനായി

ജിദ്ദ: നാല് പതിറ്റാണ്ട് കാലം ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ കർമകുശലനായിരുന്ന മലയാളി പ്രമുഖൻ നാട്ടിൽ നിര്യാതനായി. മഞ്ചേരി സ്വദേശിയും ജിദ്ദയിലെ പ്രമുഖ ട്രാവല്‍ സ്ഥാപന മായ അത്താർ ട്രവാൽസില്‍ ഓപ്പറേഷൻ മാനേജറ
ജിദ്ദയിലെ മുൻ പ്രവാസി പ്രമുഖൻ അലവി ആറുവീട്ടിൽ നിര്യാതനായി
ജിദ്ദ: നാല് പതിറ്റാണ്ട് കാലം ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ കർമകുശലനായിരുന്ന മലയാളി പ്രമുഖൻ നാട്ടിൽ നിര്യാതനായി. മഞ്ചേരി സ്വദേശിയും ജിദ്ദയിലെ പ്രമുഖ ട്രാവല്‍ സ്ഥാപന മായ അത്താർ ട്രവാൽസില്‍ ഓപ്പറേഷൻ മാനേജറുമായിരുന്ന അലവി ആറുവീട്ടിൽ (71) ആണ് വെള്ളി യാഴ്ച വൈകുന്നേരം മരിച്ചത്. കാൻസർ ബാധിതനായതിനെ തുടർന്ന് ഏതാനും നാളുകളായി കോഴിക്കേട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ, കൊറോണാ ബാധിത നാവുകയും ചെയ്തതിനെ തുടർന്നായിരുന്നു അന്ത്യം.

നാല്പതു കൊല്ലങ്ങളായി ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന അലവി ആറുവീട്ടിൽ രണ്ടു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യൻ എംബസിയ്ക്ക് കീഴിലുള്ള ജിദ്ദ ഇൻറർനാഷ്ണൻ ഇന്ത്യൻ സ്കൂൾ ആക്ടിംഗ് ചെയർമാനായും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവാസി പോഷക വിഭാഗമായ ഒ ഐ സി സിയുടെ രൂപവത്കരണത്തിൽ സജീവമായി പ്രവർത്തിച്ച അലവി നിലവിൽ സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി അംഗം ആണ്.

എം ഇ എസ് ജിദ്ദ ചാപ്റ്റർ ഭാരവാഹിയായും സാമൂഹ്യ സേവനം അനുഷ്ഠിച്ചിരുന്നു. പ്രവാസി നിക്ഷേപ – വിദ്യാഭ്യാസ സംരംഭമായ വണ്ടുർ സഹ്യ പ്രവാസി കോഒപ്പ്റേറ്റിവ് സെസൈറ്റി യിലും അദ്ദേഹത്തിന്റെ പങ്ക്ക്കും നേതൃത്വപരമായിരുന്നു. ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ജിദ്ദ കേരളൈറ്റ്സ് ഫോറം, കായിക രംഗത്തെ കൂട്ടായ്മയായ സിഫ്, കൈരളി തുടങ്ങി നിരവധി വേദികളിൽ ചുറുചുറുക്കോടെയുള്ള സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: ഹുസ്നാബി. മക്കൾ: ഡോ. യാസിൻ അലവി (ദമാം) യാസിഫ് അലവി, മറിയം അലവി. മരുമക്കൾ: സെഹ്‌റാൻ ഹുസൈൻ സുഹൈൽ, ഹൈഫ അബ്ദുൽ നാസർ, നൂറൈൻ അഹമ്മദ്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയിൽ നടക്കും. അലവി ആറുവീട്ടിലിന്‍റെ നിര്യാണത്തിൽ ജിദ്ദയിലെ നിരവധി പ്രമുഖ വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ചു.

റിപ്പോർട്ട്: മുസ്തഫ കെ ടി പെരുവള്ളൂർ