+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റംസാന്‍ ആത്മവിചാരത്തിന്‍റെ കാലം - ത്രിദിന പ്രഭാഷണപരമ്പരയ്ക്ക് തുടക്കം

കുവൈറ്റ് സിറ്റി: 'റംസാന്‍ ആത്മവിചാരത്തിന്‍റെ കാലം' എന്ന പ്രമേയവുമായി ഐസിഎഫ് ഗള്‍ഫിലുടനീളം നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായി കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര
റംസാന്‍ ആത്മവിചാരത്തിന്‍റെ കാലം - ത്രിദിന പ്രഭാഷണപരമ്പരയ്ക്ക് തുടക്കം
കുവൈറ്റ് സിറ്റി: 'റംസാന്‍ ആത്മവിചാരത്തിന്‍റെ കാലം' എന്ന പ്രമേയവുമായി ഐസിഎഫ് ഗള്‍ഫിലുടനീളം നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായി കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര ശനിയാഴ്ച തുടങ്ങും.

രാത്രി 9.30 ന് നടക്കുന്ന പരിപാടിയില്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി.യുഎ.ഇ 'ശ്രദ്ധിക്കാതെ പോകുന്ന സുന്നത്തുകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 'നന്മവഴികള്‍', 'കര്‍മത്തിന്‍റെ കാതല്‍' എന്നീ വിഷയങ്ങള്‍ യഥാക്രമം അബ്ദുല്‍ ബാരി നദ്‌വി സൗദി, മുഹമ്മദലി സഖാഫി പട്ടാമ്പി എന്നിവര്‍ അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍