+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൈസര്‍ വാക്‌സിന്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണമെന്ന് സിഇഒ

ന്യൂയോര്‍ക്ക്: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബ
ഫൈസര്‍ വാക്‌സിന്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണമെന്ന് സിഇഒ
ന്യൂയോര്‍ക്ക്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനു ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനുശേഷം എല്ലാവര്‍ഷവും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഫൈസര്‍ വാക്‌സിന്‍റെ പ്രതിരോധശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നു പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചശേഷം അടുത്ത ആറുമാസം ഹൈലവല്‍ സുരക്ഷിതമാണ് ഫൈസര്‍ വാക്‌സിന്‍ ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രംമതി. എന്നാല്‍ ഫ്‌ളൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇന്‍ഫ്‌ളുവന്‍സ വൈറസിന് സമമാണെന്നും, പോളിയോ വൈറസ് പോലെയല്ലെന്നും സിഇഒ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്നും ഫൈസര്‍ സിഇഒ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍